വൃ​ക്ക മാ​റ്റി​വ​ച്ച യു​വാ​വ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു
Friday, May 17, 2024 10:39 PM IST
ചെ​റു​തോ​ണി: വൃ​ക്ക മാ​റ്റി​വ​ച്ചി​ട്ടും യു​വാ​വി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​യി​ല്ല. മ​ണി​യാ​റ​ൻ​കു​ടി സ്വ​ദേ​ശി​യാ​യ ചേ​ല​ക്ക​ൽ ബി​ജു​വി​ന്‍റെ മ​ക​ൻ വി​ജ​യ​കു​മാ​ർ (23) ആ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ വി​ജ​യ​കു​മാ​റി​ന് വൃ​ക്ക മാ​റ്റി​വ​ച്ച​ത്. മാ​താ​വ് ര​മ​ണി​യു​ടെ അ​മ്മ​യു​ടെ വൃ​ക്ക​യാ​ണ് വി​ജ​യ​കു​മാ​റി​ന് പ​കു​ത്ത് ന​ൽ​കി​യ​ത്.

വി​ജ​യ​കു​മാ​റി​ന്‍റെ ചി​കി​ത്സ​ക്കാ​യി 15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വേ​ണ്ടി വ​ന്നു. നി​ർ​ദ്ധ​ന കു​ടും​ബാം​ഗ​മാ​യ യു​വാ​വി​ന്‍റെ ചി​കി​ത്സാ ചെ​ല​വ് നാ​ട്ടു​കാ​ർ ഒ​ത്തൊ​രു​മി​ച്ചേ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. വൃ​ക്ക​രോ​ഗം ബാ​ധി​ച്ച വി​ജ​യ​കു​മാ​ർ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തി​യി​രു​ന്നു.

കോ​ഴി​ക്കോ​ട് ന​ട​ത്തി​യ വൃ​ക്ക മാ​റ്റി​വ​ക്ക​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നുവെങ്കിലും ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ യു​വാ​വി​ന് ബോ​ധം ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് ത​ല​ച്ചോ​റി​ൽ അ​ണു​ബാ​ധ​യു​ണ്ടാ​യി. തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച രാ​ത്രി വി​ജ​യ​കു​മാ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഏ​ക സ​ഹോ​ദ​രി: ഗോ​പി​ക.