എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ അ​നു​സ്മ​ര​ണ​ം
Tuesday, May 14, 2024 10:52 PM IST
കൊ​ല്ലം : പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വും ഗ്ര​ന്ഥ​കാ​ര​നും പ്ര​ഭാ​ഷ​ക​നും രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യു​മെ​ല്ലാം നി​റ​ഞ്ഞു​നി​ന്ന എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ അ​നു​സ്മ​ര​ണം കൊ​ല്ലം വ​രി​ഞ്ഞം ട​വ​ർ ഹാ​ളി​ൽ ആ​ർജെഡി കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ മാ​റ്റാ​പ്പ​ള​ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ം.

ആ​ർജെ ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ്, മു​ൻ മ​ന്ത്രി വി. ​സു​രേ​ന്ദ്ര​ൻ​പി​ള​ള തു​ട​ങ്ങി​യ പ്ര​മു​ഖ രാ​ഷ്ട്രീ​യ​സാം​സ്കാ​രി​ക നാ​യ​കന്മാർ പ​ങ്കെ​ടു​ക്കു​ന്ന​തു​മാ​ണെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം അറിയിച്ചു. ആ​ർജെ​ഡി ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം ഷെ​ബീ​ർ മാ​റ്റ​പ്പ​ള​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.